26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു. രണ്ടാമതും മൂന്നാമതും ഉള്ള വാർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാർത്താ ചാനൽ.
റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 85 പോയിന്റാണുള്ളത്. 80 പോയിന്റുള്ള റിപ്പോര്‍ട്ടര്‍ ചാനലാണ് മൂന്നാം സ്ഥാനത്ത്. മനോരമ ന്യൂസ്(44), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (33) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു.