ആൻഡമാൻ തീരത്ത് ശതകോടികളുടെ ലഹരി കടത്തിന് പ്രതികൾ ഇലോൻ മസ്കിന്റെ സ്റ്റാർലിങ്കിന്റെ ഉപയോഗിച്ചുവെന്ന് ആൻഡമാൻ നിക്കോബാർ ഡിജിപി. 36000 കോടി രൂപ വിലവരുന്ന 6000 കിലോഗ്രാം മെത്താംഫെറ്റമിനുമായി മ്യാന്മർ സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

ലഹരി കടത്തുകാർ നാവിഗേഷനായി സ്റ്റാർലിങ്ക് ഉപയോഗിച്ചതായി പോലീസ് അറിയിച്ചു. ലഹരി കടത്തിയിരുന്ന മത്സബന്ധന ബോട്ടിൽനിന്ന് സ്റ്റാർലിങ്കിന്റെ ഡിഷും സിമ്മുകളും അടക്കമുള്ളവ കണ്ടെത്തി.

സ്റ്റാർലിങ്കിൽ നിന്ന് ഡിഷ് വാങ്ങിയവരുടെയും മറ്റും വിശദാംശങ്ങൾ തേടിയതായി ഡിജിപി അറിയിച്ചു. 100 ഓളം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് നെറ്റ് വർക്ക് കവറേജ് നൽകുന്നുണ്ടെങ്കിലും ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല.