കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രണ്ടു കുട്ടികള്‍ അമീബിക് മസ്തിഷ്ക ജ്വര ചികില്‍സയില്‍ തുടരുന്നു. പ്രാഥമിക പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെൻ്റിലേറ്ററിലാണ്. 

കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്‍റെ നില തൃപ്തികരമാണ്. ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.