അഭിനേതാക്കളുടെ സംഘടന അമ്മയിലെ തൊഴില്‍ പീഡന ആരോപണത്തില്‍ വീണ്ടും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഓഫീസ് സ്റ്റാഫ് അതുല്യ. നീനാ കുറുപ്പ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി.
അതുല്യ ട്രഷറര്‍ ഉണ്ണി ശിവപാലിനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും എതിരെ തൊഴില്‍ പീഡന പരാതി ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ ജനറല്‍ സെക്രട്ടറി പുറത്താക്കിയ അതുല്യയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. ജോലിയില്‍ തിരിച്ച് പ്രവേശിച്ചതിന് പിന്നാലെ വീണ്ടും മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായി അതുല്യ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടുത്തിയാണ് സിറ്റി പൊലീസ് കമ്മീഷണക്കും ജില്ല ലേബര്‍ ഓഫീസര്‍ക്കും അതുല്യ പരാതി നല്‍കിയിരിക്കുന്നത്.
ജീവന് ഭീഷണിയുണ്ടെന്നാണ് അതുല്യയുടെ പരാതി. തൊഴില്‍പീഡന പരാതി കൊടുത്തതിന് പിന്നാലെ തെളിവായി നല്‍കിയ ഓഡിയോ നീന കുറുപ്പ് പുറത്തുവിട്ടു. പുതുതായി ജോലിക്ക് പ്രവേശിച്ചതിനു ശേഷം അമ്മയുടെ കാര്യങ്ങള്‍ ഒന്നുമറിയാറില്ല. ഉണ്ണിയെ രക്ഷിക്കാന്‍ കൂടെ നില്‍ക്കണമെന്ന് സെക്യൂരിറ്റിയോട് കുക്കു പരമേശ്വരന്‍ ആവശ്യപ്പെട്ടു
അതേസമയം, അന്‍സിബയുടെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കുന്നത് അമ്മ പരിഗണിച്ചേക്കില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ വിഷയം പരിഹരിക്കാനാണ് നീക്കം.



