ട്രഡീഷണലായ ഭാര്യയെയാണ് ഞാൻ ആഗ്രഹിച്ചത് എന്ന് പറഞ്ഞ മുൻ ഭർത്താവിന് മറുപടി നൽകി നടി ഹാലി ബെറി . തന്റെ അൻപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോകൾക്കൊപ്പമാണ് അടുത്തിടെ ഒരു പോട്കാസ്റ്റിൽ മുൻ ഭർത്താവ് ഡേവിഡ് ജസ്റ്റിസ് നടത്തിയ പരമാർശത്തിന് നടി മറുപടി നൽകിയത്.
1997 ൽ അവസാനിച്ച വിവാഹ ബന്ധത്തെ കുറിച്ച് അടുത്തിടെ നൽകിയ ഒരു പോട്കാസ്റ്റിൽ ബേസ്ബോൾ ഔട്ട്ഫീൽഡറും മേജർ ലീഗ് ബേസ്ബോളിൽ 14 സീസണുകൾ കളിച്ച നിയുക്ത ഹിറ്ററുമായ ഡേവിഡ് ക്രിസ്റ്റഫർ ജസ്റ്റിസ് സംസാരിച്ചത് വൻ വൈറലായിരുന്നു. ഭാര്യയിൽ നിന്ന് പ്രതീക്ഷിച്ചത് ട്രഡീഷണലായ ചില കാര്യങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
റിലേഷൻഷിപ്പുകളെ കുറിച്ചുള്ള എന്റെ അറിവും ധാരണയും അത്ര വലുതല്ല, ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്, ഇടത്തരം ചിന്താഗതിയാണ്. അതുകൊണ്ട് തന്നെ എന്റെ മനസ്സിൽ എന്റെ ഭാര്യ പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും കുട്ടികളെ നോക്കുകയുമൊക്കെ ചെയ്യുന്ന ഒരു ട്രഡീഷണൽ പെൺകുട്ടിയായിരുന്നു. ഞങ്ങൾ ഒരുമിച്ചൊരു ജീവിതം വേണം, കുട്ടികളുണ്ടാവണം എന്നൊക്കെ ആഗ്രഹിക്കില്ലേ. അന്ന് നിമ്മൾ അത്തരം ആഗ്രഹങ്ങളുള്ള ചെറുപ്പക്കാരനും ഭാര്യയായ പെൺകുട്ടിക്ക് പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും അറിയില്ല, അമ്മയെ പോലെ തോന്നിയില്ല, അപ്പോൾ സ്വാഭാവികമായും നമുക്കിടയിൽ പ്രശ്നങ്ങൾ വരും- എന്നാണ് ഡേവിഡ് ക്രിസ്റ്റഫർ പറഞ്ഞത്.
ദിവസങ്ങൾക്കകം ആ പരമാർശത്തിന് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ഹാലി ബെറി. തന്റെ ഇപ്പോഴത്തെ പങ്കാളിക്കൊപ്പവും മറ്റും ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്, ഹൊ പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു, അമ്മയായി മക്കളുടെ കാര്യങ്ങൾ നോക്കുന്നു എന്നാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഗംഭീരം എന്ന് പറഞ്ഞ് കമന്റ് ബോക്സിൽ പ്രശംസിക്കുകയാമ് ആരാധകർ.



