കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി. റൺവേ ഗതാഗതയോഗ്യമല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വ്യാഴാഴ്ച്ച രാത്രി മുതൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് ജമ്മുവിലെ വിവിധയിടങ്ങളിൽ ഉണ്ടായത്. കൂടാതെ കനത്ത മഴയും പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. നേരത്തെ ഭാഗികമായി നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തിരുന്നു