പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്താൻ നിർദ്ദേശിച്ചു. വ്യാഴാഴ്ച രാത്രിയും പാകിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം തുടർന്നതിനെ തുടർന്നാണിത്. സുരക്ഷ പരിശോധനകൾക്കായി കുറഞ്ഞത് 3 മണിക്കൂറുകൾക്ക് മുൻപ് വിമാനത്താവളങ്ങളിൽ എത്തണമെന്നും നിർദ്ദേശം. 

സിവിൽ ഏവിയേഷൻ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, എല്ലാ വിമാനത്താവളങ്ങളിലെയും എല്ലാ യാത്രക്കാരെയും ഇനി മുതൽ വിമാനത്തിൽ കയറുന്നതിന് മുമ്പ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (SLPC) വിധേയമാക്കും.

കൂടാതെ, സുരക്ഷാ നടപടികളുടെ ഭാഗമായി ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള സന്ദർശക പ്രവേശനം ഉടനടി നിരോധിച്ചിരിക്കുന്നു. ആവശ്യാനുസരണം എയർ മാർഷൽമാരുടെ വിന്യാസവും നടത്തുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.