ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI916 വിമാനത്തിൻ്റെ സീറ്റിൻ്റെ പോക്കറ്റിൽ നിന്ന് ഒരു വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തിയതായി എയർ ഇന്ത്യ വക്താവ്. ഒക്ടോബർ 27 ന് വിമാനം ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തി, എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങി.

സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് എയർ ഇന്ത്യ ഉടൻ തന്നെ എയർപോർട്ട് പോലീസിൽ പരാതി നൽകി,” വക്താവ് കൂട്ടിച്ചേർത്തു.

ഒരു മെറ്റൽ കേസിംഗിൽ പ്രൊജക്‌ടൈൽ, പ്രൊപ്പല്ലൻ്റ്, പ്രൈമർ എന്നിവ അടങ്ങിയിരിക്കുന്ന ഒരു തരം വെടിമരുന്നാണ് കാട്രിഡ്ജ്. വിമാനങ്ങളിൽ അത്തരം വസ്തുക്കളുടെ സാന്നിധ്യം കർശനമായി നിരോധിച്ചിട്ടുമുണ്ട്. കർശന സുരക്ഷ പരിശേധനകൾക്കിടയലും ഇത് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്നതാണ് ആശങ്ക ഉയർത്തുന്നത്.