യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിൻ്റെ പുതിയ ആരോപണങ്ങളെത്തുടർന്ന് തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ 17% വരെ ഇടിഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ചയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്. വിസിൽ ബ്ലോവർ രേഖകൾ പ്രകാരം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന് അദാനി മണി സിഫോണിംഗ് അഴിമതിക്കായി ഉപയോഗിച്ച നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.
ഈ ആരോപണങ്ങളെ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചിരുന്നു. സെബി ചീഫ് മാധബി ബുച്ചും അവരുടെ ഭർത്താവും ആരോപണങ്ങൾ അടിസ്ഥാനരഹിതവും സ്വഭാവഹത്യയ്ക്കുള്ള ശ്രമവുമാണെന്നും മുദ്രകുത്തി.



