മലയാള സിനിമാ ലോക്കേഷനിൽ നിന്ന് ചനിക്കും വളരെ മോശം അൻുഭവം ഉണ്ടായിട്ടുണ്ടെന്ന് രാധിക ശരത്കുമാറിൻ്റെ വെളിപ്പെടുത്തൽ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറയുന്നു.
കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി ചിലർ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറഞ്ഞു. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒന്നിനുപിറകെ ഒന്നായെ ഒട്ടേറെ ആരോപണങ്ങളാണ് മലയാള സിനിമയെ ചുറ്റിപ്പറ്റി പുറത്തേയ്ക്ക് വരുന്നത്. ലൈംഗികാരോപണങ്ങളിൽ പല പ്രമുഖർക്കെതിരേയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. സിദ്ദിഖിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലിസീന് തെളിവ് ലഭിച്ചു.



