ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് അജ്ഞാതൻ്റെ ഭീഷണി. പണം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് പോലീസിന് അയച്ച സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈയിലെ വോർലി ജില്ലയിലെ പോലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എംഎൽഎയും അന്തരിച്ച ബാബ സിദ്ദിഖിൻ്റെ മകനുമായ സീഷൻ സിദ്ദിഖിനും സൽമാൻ ഖാനും നേരത്തെ വധ ഭീഷണി കോൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ചൊവ്വാഴ്ച നോയിഡയിൽ 20 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ സെക്ടർ 39-ൽ വെച്ചാണ് ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് അറസ്റ്റിലായത്.