തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ന് മു​ന്നി​ൽ ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ താ​രം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം. കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ നി​ന്നു​ള്ള ഫ​ല​ത്തി​ലാ​ണ് മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ കാ​റി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ക്കു​ക​യും, ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ണി​യ​ന്‍​പി​ള്ള രാ​ജു വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി​രു​ന്നു. കെ​മി​ക്ക​ല്‍ ലാ​ബ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചെ​ന്ന കു​റ്റം പോ​ലീ​സ് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ വാ​ഹ​നം ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത് മാ​ത്ര​മാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ​തി​രെ​യു​ള്ള കു​റ്റം.