എടത്വയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചെറുതന പഞ്ചായത്ത് 2-ാം വാർഡ് പോച്ച തുണ്ടത്തിൽ മധുസൂദനൻ്റെ മകൻ മണിക്കുട്ടൻ(മനു-29) ആണ് മരിച്ചത്.
സഹയാത്രികൻ പതിമൂന്നിൽചിറ സുരേഷിൻ്റെ മകൻ
സുബീഷ് (27) ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. രാത്രി 8.30 ഓടെ എടത്വ-തകഴി സംസ്ഥാന പാതയിൽ പച്ച ലൂർദ്ദ് മാതാ ഹയർ സെക്കണ്ടറി സ്കൂളിന് സമാപത്ത് വച്ചാണ് അപകടം. അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മനു സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.



