കേരള ബാങ്ക് ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കവെയാണ് ബസുകള്‍ക്കിടയില്‍ അകപ്പെട്ടത്.കോവളം ഭാഗത്ത് നിന്നും വരികയായിരുന്ന കെഎസ് ആർടിസി ബസ് പഴവങ്ങാടിയില്‍ നിന്നും യു ടേണ്‍ എടുക്കുമ്ബോള്‍ മുൻ ഭാഗത്ത് നില്‍ക്കുകയായിരുന്നു ഉല്ലാസ്.

അതേസമയം മറ്റൊരു സ്വകാര്യ ബസ് കെ .എസ് .ആർടിസി ബസിനെ ഓവർ ടേക്ക് ചെയ്തപ്പോള്‍ കാല്‍നട യാത്രക്കാരനായ ഉല്ലാസ് രണ്ടു ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമർന്നു.പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല