കൊല്ലം ആയൂരില്‍ ഇത്തിക്കരയാറ്റില്‍ കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് അഹദ്.
ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാന്‍ സഹപാഠികള്‍ക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല് കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സിന്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.



