ഡാളസ്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സ്ഥാപക പ്രസിഡന്റ് , മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ എന്നീ നിലകളിൽ , പ്രശസ്തനായ എബ്രഹാം തെക്കേമുറി (67) ആഗസ്ത് 14 ബുധനാഴ്ച് വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.
രാവിലെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.. കുടുംബാംഗങ്ങളുടെയും സുഹ്ര്ത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്കിയത്. സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്