പാലക്കാട്: വിഷു ആഘോഷത്തിനിടെ പടക്കം കൈയിലിരുന്നു പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ മങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകൃഷ്ണപുരത്ത് കേറ്ററിംഗ് സ്ഥാപനം നടത്തുകയായിരുന്നു ദിലീപ്.