കൊച്ചി: എറണാകുളം പേട്ടയിലെ മെട്രോ പില്ലറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ ഹോര്‍മിസ് മാത്യു (24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലര്‍ 953ന് അടുത്തായിരുന്നു അപകടം.

തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവിനെ ഉടന്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ നിന്നും വൈറ്റില ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.