തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ആ​ന​ക്ക​ലി​യി​ൽ ഒ​രു ജീ​വ​ൻ കൂ​ടി പൊ​ലി​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന യു​വാ​വി​നെ ച​വി​ട്ടി​ക്കൊ​ന്നു.

ര​ണ്ടാം പാ​പ്പാ​ൻ ശ്രീ​ക്കു​ട്ട​ൻ(25) ആ​ണ് മ​രി​ച്ച​ത്. ഒ​ന്നാം പാ​പ്പാ​ൻ അമലിന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വാ​ഴ്‌​വാ​ടി കാ​ശി​നാ​ഥ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന വി​ള​ക്ക് എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ത​ള​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ണ്ടും അ​ക്ര​മാ​സ​ക്ത​നാ​യ ആ​ന പാ​പ്പാ​ന്മാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം ഇന്ന് ആനക്കലിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ആ​ന ലോ​റി ഡ്രൈ​വ​റെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്.

സംഭവത്തിൽ ര​ണ്ടാം പാ​പ്പാ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രുന്നു. പിന്നീട് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ചാണ് തളച്ചത്.