പാ​ല​ക്കാ​ട്: ഗ​ർ​ഭം ഉ​ണ്ടാ​വും മു​മ്പേ കു​ട്ടി​യു​ടെ ജാ​ത​കം നോ​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ. കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ത​ർ​ക്ക​ത്തി​ലാ​ണ് ബാ​ല​ൻ പ​രി​ഹ​സി​ച്ച​ത്.

ചെ​ന്നി​ത്ത​ല​യെ​യും വി.​ഡി. സ​തീ​ശ​നെ​യും പ​ര​സ്പ​രം അ​ടി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് കെ.​സി​യു​ടേ​ത്. ഗ​ർ​ഭം ഉ​ണ്ടാ​വും മു​മ്പേ കു​ട്ടി​യു​ടെ ജാ​ത​കം നോ​ക്കു​ക​യാ​ണെ​ന്നും ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭാ​സ​ത്ത​ര​മാ​ണെ​ന്നും എ​കെ ബാ​ല​ൻ പ​റ​ഞ്ഞു.