കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ സഹയാത്രികൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി. തിരുവനന്തപുരത്ത് നിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന ബസ്സിൽ പേയാടിന് സമീപം വെച്ചായിരുന്നു സംഭവം. അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവെച്ച് ശരീരത്തിൽ സ്പർശിച്ചതായി യുവതി മൊഴി നൽകി. സഹയാത്രികന്‍റ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ യുവതി കൈ മാറ്റിയ ശേഷം അക്രമിയുടെ മുഖത്തടിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അതിക്രമം കാണിച്ചയാളുടെ പ്രവൃത്തി യുവതി തന്നെയാണ് തൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയായി പകർത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി. യുവതി ബഹളം വെക്കുകയും അടിക്കുകയും ചെയ്തതിന് ശേഷമാണ് ഇയാൾ പിന്മാറിയത്.



