പ്രമുഖ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മെസ്സേജ് ആനിമേഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്കായാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ ഈ മാറ്റം ഐഫോൺ ഉപയോഗിക്കുന്നവരുടെ ഫോണുകളിൽ ദൃശ്യമാകും.
ഇതിനായി ഉപഭോക്താക്കൾക്ക് ആപ്പിൻ്റെ സെറ്റിങ്സിൽ മെസ്സേജ് ആനിമേഷൻ നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക ടോഗിൾ ബട്ടൺ ലഭിക്കും. ഇത് ഉപയോഗിച്ച് ഫീച്ചർ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്സാപ്പിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോ ആണ് ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ഐഒഎസിന്റെ ബീറ്റാ പതിപ്പായ 26.24.10.70 നൊപ്പമാണ് നൽകിയിരിക്കുന്നത്. നിലവിൽ ചില ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രമായാണ് ഇത് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും വരും ആഴ്ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തിക്കുമെന്നാണ് വിവരം.



