പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. പ്രാരംഭഘട്ട അന്വേഷണത്തിൽ പണം വക മാറ്റിയതായി കണ്ടെത്തി. എന്നാൽ എവിടേക്കാണ് വക മാറ്റിയതെന്നും ഏത് തരത്തിലാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളുടെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉടൻ പുതിയ ഭരണസമിതി രൂപീകരിക്കും. മുന്നണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് യുഡിഎഫ് തീരുമാനിക്കും.
കായിക മേഖലയ്ക്ക് ഉപകാരമുള്ള ഭരണസമിതി ആയിരിക്കും ഉണ്ടാവുകയെന്നും കായികമന്ത്രി വ്യക്തമാക്കി.