അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അസംതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി , ലോക്ഭവന് കത്തയച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങൾ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാൻസലർമാരും നാഷണര്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും പങ്കെടുത്തായിരുന്നു യോഗം. യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.



