ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന വിലയിരുത്തിലന് പിന്നാലെയാണ് സസ്‌പെൻഷൻ.
എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. മുതിർന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു.



