തിരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് CPI. സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച റിവ്യൂ റിപ്പോർട്ടിലാണ് കുറ്റസമ്മതം.സർക്കാരിൻെറ മുൻഗണനയിൽ പാളിച്ച ഉണ്ടായിരുന്നു, ഇതിൽ ജനങ്ങളിൽ എതിർവികാരം ഉണ്ടാക്കി. കള്ള് ഷാപ്പുകളുടെ ദുരപരിധി കുറയ്ക്കാതെ
ബാറുകൾക്ക് ഇളവ് നൽകി. ക്ഷേമനിധി ബോർഡുകളുടെ കുടിശിക, ആശാ സമരത്തോടുളള സമീപനം തുടങ്ങിയവ ജനങ്ങളെ എതിരാക്കിയെന്നും റിവ്യൂ റിപ്പോർട്ടിൽ പറയുന്നു.
എതിർവികാരങ്ങളെ വികസന -ക്ഷേമ നടപടികൾ കൊണ്ട് മറികടക്കാമെന്ന ആത്മവിശ്വാസം വിനയായി.
മുഖ്യമന്ത്രിയുടെ ചിത്രം വെച്ചുളള ബോർഡുകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. എന്നാൽ പരാജയത്തിന് വ്യക്തികളെ മാത്രം കുറ്റക്കാരാക്കുന്നത് ശരിയല്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവ് വ്യക്തമാക്കി.
അതേസമയം, പരസ്യ പ്രസ്താവനയുടെ പേരിൽ മുതിർന്ന നേതാവ് കെ.ആർ.ചന്ദ്രമോഹനനെ
താക്കീത് ചെയ്യാൻ സിപിഐ എക്സിക്യൂട്ടീവ് അനുമതി നൽകി. സി.എൻ.ചന്ദ്രൻ, വി.എസ് സുനിൽകുമാർ
തുടങ്ങിയ നേതാക്കളാണ് ഭിന്നനിലപാട് ഉയർത്തിയത്.



