ജയ്പൂരിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച്  കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണം  രാജ്യത്ത് വളർന്നുവരുന്ന “തൊഴിലില്ലായ്മ പ്രതിസന്ധി” മൂലമാണെന്ന് പറഞ്ഞു.

കഴിഞ്ഞ മാസം ആക്ഷേപഹാസ്യപരമായ പുതിയ സംഘടന ആരംഭിച്ചതിന് ശേഷം പ്രശസ്തിയിലേക്ക് ഉയർന്ന ദിപ്കെ , മാധ്യമപ്രവർത്തകരോട് സംസാരിച്ചത്, ഇത്തരം പ്രവർത്തനങ്ങൾ യുവാക്കൾ നേരിടുന്ന തൊഴിലവസരങ്ങളുടെ അഭാവത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞു.

“ജയ്പൂരിൽ സംഭവിച്ചത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ ഫലമാണ്. ആ വ്യക്തിക്ക് നല്ല ജോലി ഉണ്ടായിരുന്നെങ്കിൽ, അയാൾ ഇത്തരം നടപടികളിലേക്ക് കടക്കില്ലായിരുന്നു,” ദിപ്കെ പറഞ്ഞു. നീറ്റ് പരീക്ഷയുടെയും മറ്റ് ചോദ്യപേപ്പർ ചോർച്ചയുടെയും പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന സിജെപി സ്ഥാപകൻ, മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു.