സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. തുടർച്ചയായ രണ്ട് ദിവസം വാരാന്ത്യത്തിൽ നിശ്ചലമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ് പിന്നീട് വിപണിയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.
പവന് 1800 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5000 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.



