ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ പാ​ർ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യു​ടെ അ​പ്ര​തീ​ക്ഷി​ത മി​ന്ന​ൽ നീ​ക്കം.

വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വ​ര​ണാ​ധി​കാ​രി കൈ​മാ​റി ക​ഴി​ഞ്ഞു. തെ​ല​ങ്കാ​ന​യി​ലെ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മീ​നാ​ക്ഷി ന​ട​രാ​ജ​നെ​യും ക​ക്ഷി​യാ​ക്കി​യി​രു​ന്നു. അ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മീ​നാ​ക്ഷി ന​ട​രാ​ജ​ൻ കു​റ്റാ​രോ​പി​ത​നാ​യ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ല എ​ന്ന​താ​യി​രു​ന്നു പ​രാ​തി.

ഈ ​കേ​സി​ൽ കോ​ട​തി മീ​നാ​ക്ഷി ന​ട​രാ​ജ​ന് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യി​ൽ മീ​നാ​ക്ഷി ഈ ​കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​താ​ണ് ബി​ജെ​പി ആ​യു​ധ​മാ​ക്കി​യ​ത്.

പ​ത്രി​ക​യി​ൽ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചെ​ന്ന് കാ​ട്ടി ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ പ​ത്രി​ക ത​ള്ളി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​ന് മു​ൻ​പേ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​മി​ല്ല.