പ്രതിവർഷം 800 കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ കേരളം നടപ്പാക്കും. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതാണ് പദ്ധതി. നഷ്ടം നികത്താൻ 800 കോടി രൂപ സർക്കാർ അധികമായി KSRTC ക്ക് നൽകുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭായോഗത്തിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം.
കെ എസ് ആർടിസി ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര.
പ്രിയദർശിനി എന്ന പദ്ധതിയിൽ വരുമാനം, പ്രായം ഒന്നും കണക്കാക്കില്ല.പ്രതിമാസം 65 മുതൽ 70 കോടിയും അധിക ചെലവ് പ്രതിവർഷം 750 – 800 കോടിയും. ഈ തുക സർക്കാർ കെ എസ് ആർടി സിക്ക് നൽകും
KSRTC വരുമാനം വർധിപ്പിക്കാൻ 6 മാസത്തിനകം പദ്ധതികൾ നടപ്പിലാക്കാൻ നിർദേശം.കെ എസ് ആർ ടി സി സ്വയം വരുമാനം ഉണ്ടാക്കുന്ന തരത്തിലേക്ക് സർക്കാർ ഉയർത്തും.കെ എസ് ആർ ടി സി യുടെ സ്ഥിതി ഉയർത്തിയ ശേഷം അടുത്ത ഘട്ടം. മലബാറിൽ 28 ശതമാനം മാത്രമാണ് കെ എസ് ആർ ടി സി ഓർഡിനറി സർവീസ് ഉള്ളത്. 800 കോടി നഷ്ടം സർക്കാരിന് വരുത്തുന്ന പദ്ധതിയെ വഞ്ചന എന്ന് വിശേഷിപ്പിച്ചാൽ തനിക്ക് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി.



