“നമുക്കിത് ഇവിടെ വെച്ച് അവസാനിപ്പിക്കാം. കാരണം എനിക്ക് ഇത് മടുത്തു. നന്ദി, ഡാർലിംഗ്.” ഈ വാക്കുകളോടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എൻബിസി ന്യൂസുമായുള്ള (NBC News) കടുത്ത അഭിമുഖത്തിനിടയിൽ നിന്ന് നാടകീയമായി ഇറങ്ങിപ്പോയി. 2020-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ കൃത്രിമത്വ ആരോപണങ്ങളെക്കുറിച്ചും അതിനുള്ള തെളിവുകളെക്കുറിച്ചും അവതാരക ക്രിസ്റ്റൻ വെൽക്കർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിലാണ് ട്രംപ് അഭിമുഖം ബഹിഷ്കരിച്ചത്.

എൻബിസി ന്യൂസിന്റെ പ്രശസ്തമായ ‘മീറ്റ് ദ പ്രസ്സ്’ (Meet the Press) പരിപാടിക്കായുള്ള അഭിമുഖത്തിനിടെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. യുഎസിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന തന്റെ മുൻ നിലപാടുകളെ ട്രംപ് അഭിമുഖത്തിൽ ശക്തമായി ന്യായീകരിച്ചു.