ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളാണ് ഈ ദരുണമായ അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ലാ റൊമാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ (La Romana International Airport) ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ-പൈലറ്റും മരണപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, കടുത്ത സാങ്കേതിക തകരാറിനെത്തുടർന്ന് സ്വകാര്യ ജെറ്റ് വിമാനം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലാൻഡിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപം തകർന്നുവീഴുകയായിരുന്നു.



