ഹൂസ്റ്റൺ: കോട്ടയം വാകത്താനം ചാക്കച്ചേരിൽ പരേതനായ മാത്യു കുര്യൻ്റെ ഭാര്യ തങ്കമ്മ മാത്യു(73) അന്തരിച്ചു.

തോട്ടയ്ക്കാട് തടത്തിലായ മണ്ണതിമാക്കൽ കുടുംബാംഗമാണ്.
മക്കൾ: എമി( കാനഡ), എമിലി (തോട്ടയ്ക്കാട്),(എബി(ദുബായ്),
മരുമക്കൾ: മോഹൻ( കാനഡ), മനോജ്( തോട്ടയ്ക്കാട്), ബിന്നി( ദുബായ്).
കൊച്ചുമക്കൾ: മോനിഷ, നവീൻ, നിതിൻ, ആൽവിൻ, എയ്ഡൻ, ആൽഡൻ.
ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവും, യു സി എഫ് അംഗവുമായ അനിയൻ ചാക്കച്ചേരിയുടെ സഹോദര പത്നിയാണ് പരേത.
ആറാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാകത്താനം ഞാലിയാംകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
മത്തായി കെ മത്തായി, പി ഐ വർഗീസ്, ജോൺ കുരുവിള. എന്നിവർ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ അനുശോചനം അറിയിച്ചു.