സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ഇടിവ്. മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ തുടർന്നിരുന്ന വിപണിയിൽ ഇന്നലെ നേരിയ ഇടിവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും സ്വർണവിപണിയിൽ ആശ്വാസം. 280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞത്. ഈ മാസം തുടക്കത്തിലുണ്ടാകുന്ന ഈ ഇളവുകൾ വരും ദിവസങ്ങളിലും സ്വർണ്ണവിപണിയിൽ പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,14,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,285 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.



