യുഎഇ: മിഡിൽ ഈസ്റ്റിൽ വരും മാസങ്ങളിൽ തൊഴിൽ വിപണി കനത്ത തിരിച്ചടികൾ നേരിടാൻ പോകുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളും യുദ്ധ സാഹചര്യവും കാരണമാണ് ഈ അവസ്ഥ എന്നാണ് വ്യക്തമാകുന്നത്.
സംഘർഷ സാഹചര്യങ്ങൾ കാരണം മിഡിൽ ഈസ്റ്റിലെ മിക്ക കമ്പനികളും പുതിയ നിയമനങ്ങൾ വൈകിപ്പിക്കുകയാണ്. കൂടാതെ മിഡിൽ ഈസ്റ്റിലെ തൊഴിൽ വിപണിയെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കലിനെയും സാരമായി ബാധിക്കുമെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ഔട്ട്‌ലുക്ക്’ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പൊതു സ്വകാര്യ മേഖലകളിലെ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. 74 ശതമാനം ആളുകളും അടുത്ത 12 മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വളരെ ദുർബലമായ തൊഴിൽ വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
കൂടാതെ മേഖലയിലെ വ്യാപാരം, ടൂറിസം, വിദേശ നിക്ഷേപം എന്നിവയെല്ലാം നിലവിലെ സംഘർഷങ്ങൾ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ അപകടത്തിലാണെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ചില അറിയിപ്പുകൾ നൽകിയിരുന്നു എന്നാൽ ഇതാണ് ഇനിയുള്ള അവസ്ഥ എന്ന് ആവർത്തിക്കുകയാണ് വിദഗ്‌ദ്ധർ.
കുറച്ച് മാസങ്ങൾക്ക് മുന്നേ വലിയൊരു നേട്ടം ഉണ്ടാകുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഇന്ന് വലിയ ഒരു തിരിച്ചടി നേരിടാൻ പോകുന്നത്. സമീപകാലത്തുണ്ടായ കനത്ത യുദ്ധസാഹചര്യങ്ങൾ തന്നെയാണ് ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം. പ്രതിസന്ധികൾ എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
അതേസമയം ഗൾഫിലെ സ്വകാര്യ മേഖലയിലെ 76 ശതമാനം മുതൽ 95 ശതമാനം വരെ വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അതിനാൽ ഗൾഫ് തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിനെ സാരമായി തന്നെ ബാധിക്കുകയും.
തൊഴിലാളികളിൽ 76 ശതമാനം മുതൽ 95 ശതമാനം വരെ വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ ഗൾഫ് തൊഴിൽ വിപണിയിലുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിനെ സാരമായി തന്നെ ബാധിക്കും. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യും.
ജനുവരി മാസത്തിൽ നടന്ന ഒരു വിലയിരുത്തലിൽ ലോകത്തിലെ തന്നെ ഏറ്റവും നേട്ടങ്ങൾ കൈവരിക്കാൻ പോകുന്ന സാമ്പത്തിക മേഖലയായി കണക്കായിരുന്നെങ്കിലും കഴിഞ്ഞ മാസങ്ങളിലായി നടക്കുന്ന യുദ്ധ കാരണങ്ങളാണ് ഈയൊരു അവസ്ഥയ്ക്ക് പ്രധാന പ്രശ്നമായി പറയുന്നത് എന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും പറയുന്നത്.



