സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാസാരംഭമായ ഇന്ന് വൻ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസം ഒരേ നിരക്കിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധേയമാണ്.
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകൾക്കും ഇടിവുകൾക്കും സാക്ഷ്യം വഹിച്ചാണ് മെയ് മാസം കടന്നു പോയത്. പുതിയ മാസത്തിൽ വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,14,560 രൂപയായി . ഗ്രാമിന് 75 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,320 രൂപ എന്ന നിരക്കിലാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.



