തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ യോഗം പാളിപ്പോയി. 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ്  മമത ബാനർജിയുടെ കാളിഘട്ട് വസതിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. നാലിൽ മൂന്ന് ഭാഗത്തോളം വരുന്ന നിയമസഭാംഗങ്ങളുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

എന്നാൽ, രാഷ്ട്രീയ അക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ പ്രാദേശികതലങ്ങളിൽ സംഘടിപ്പിക്കുന്നതിൽ പല എം.എൽ.എമാരും തിരക്കിലായതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് നേതൃത്വം പറയുന്നത്.