രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) കൗമാര വിസ്മയം വൈഭവ് സൂര്യവംശി തന്റെ സ്വപ്നതുല്യമായ ഐപിഎൽ 2026 (IPL 2026) സീസൺ അവസാനിപ്പിച്ചത് സമാപന ചടങ്ങിലെ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരിയാണ്. എന്നാൽ, ഈ പുരസ്കാര ലബ്ധിക്കിടെ ഈ 15-കാരൻ തന്റെ എതിരാളികൾക്ക് നൽകിയ അവസാന സന്ദേശമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

ഈ സീസണിലെ ഏറ്റവും വലിയ നാല് വ്യക്തിഗത ബഹുമതികളാണ് സൂര്യവംശി സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന ബാറ്റർമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ഈ റെക്കോർഡ് വേട്ടക്കാരൻ, മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP), എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ, സൂപ്പർ സിക്സസ് ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങളാണ് തന്റെ പേരിൽ കുറിച്ചത്.