തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്.156 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മറികടന്നുവിരാട് കോലി അര്‍ധ സെഞ്ച്വറി നേടി. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയാണ് ഇന്ന് വിരാട് കോലി അടിച്ചെടുത്തത്.

കപ്പില്ലാത്തവര്‍ എന്ന നാണക്കേടും പേറി കൊല്ലങ്ങള്‍ നടന്ന ആര്‍സിബിക്ക് ഇത് റോയല്‍ ആയ മറ്റൊരു പകവീട്ടലും കൂടിയാകുന്നുണ്ട്. 42 പന്തില്‍ 75 റണ്‍സാണ് ഇന്ന് കോലി നേടിയത്. ഫൈനലില്‍ ഇത് രണ്ടാം തവണയാണ് കോലി അര്‍ധ സെഞ്ച്വറി നേടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 25 പന്തിലായിരുന്നു കോലിയുടെ അര്‍ധ സെഞ്ച്വറി നേട്ടം.

156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ബെംഗളൂരു കളിക്കാനിറങ്ങിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 155 റണ്‍സ് നേടിയത്. ആര്‍സിബിക്ക് മിന്നും തുടക്കമാണ് വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ അവര്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ തന്നെ ആര്‍സിബി ജയം ഉറപ്പിച്ചു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. എങ്കിലും കോലി ഒരു ഭാഗത്ത് ഉറച്ചുനിന്നത് ആര്‍സിബിയെ വിജയത്തിുലേക്ക് നയിച്ചു. 17 സീസണുകളില്‍ ബെംഗളൂരുവിന് കപ്പുണ്ടായിരുന്നില്ല. 18-ാം സീസണിലും 19-ാം സീസണിലും ആര്‍സിബിയുടെ രാജകീയമായ തേരോട്ടമാണ് കാണുന്നത്.