കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ സോ​നാ​ർ​പൂ​രി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ജ​ന​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ക​ല്ലു​ക​ളും മു​ട്ട​ക​ളും എ​റി​യു​ക​യും ക​ള്ള​ൻ എ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്തു. ഒ​രു ക്രി​ക്ക​റ്റ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം ജ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ വ്യാ​പ​ക അ​ക്ര​മ​ത്തി​ൽ നി​ര​വ​ധി തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. മ​രി​ച്ച​യാ​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യോ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സോ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്, പോ​ലീ​സ് ഈ ​സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.