കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​യ്യം​വേ​ലി പ​റ​മ്പി​ൽ ക​ണ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജെ​ൻ​സ​ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തേ​വ​ര പോ​ലീ​സാ​ണ് ജെ​ൻ​സ​നെ പി​ടി​കൂ​ടി​യ​ത്. പ​ള്ളു​രു​ത്തി വെ​ളി​യി​ൽ രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജെ​ൻ​സ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ളു​മാ​യി ക​ണ്ണ​ൻ അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മു​ൻ​പും ജെ​ൻ​സ​നും ക​ണ്ണ​നും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ഇ​രു​വ​രും വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ജെ​ൻ​സ​ൻ ക​ണ്ണ​നെ കു​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​നും മ​റ്റൊ​രാ​ളും കൊ​ല ന​ട​ക്കു​മ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തു.

ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. രാ​വി​ലെ 10 ഓ​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.