വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പാക്കിസ്ഥാന്റെ സിവിലിയൻ, സൈനിക നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, അമേരിക്കയുമായി വികസിച്ച് വരുന്ന ബന്ധം പ്രാദേശിക സമാധാനത്തിന്  നിർണായകമാണെന്നും കൂട്ടിച്ചേർത്തു. സിംഗപ്പൂരിൽ നടന്ന ഷാങ്‌രി-ലാ ഡയലോഗിൽ സംസാരിക്കുകയായിരുന്നു ഹെഗ്‌സെത്ത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക് നേതൃത്വവുമായി ഒരു യഥാർത്ഥ സൗഹൃദം വളർത്തിയെടുത്തിട്ടുണ്ടെന്നും ദക്ഷിണേഷ്യയിൽ സ്ഥിരത നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളിൽ ക്രിയാത്മകമായ പങ്ക് വഹിച്ചതിന് ഇസ്ലാമാബാദിനെ പ്രശംസിച്ചുവെന്നും വ്യക്തമാക്കി. “പാക്കിസ്ഥാനെ കുറിച്ചും, സമാധാന ചർച്ചകളിൽ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും വഹിക്കുന്ന പങ്കിനെ കുറിച്ചും എനിക്ക് വളരെ എളുപ്പത്തിൽ പരാമർശിക്കാമായിരുന്നു,” പാക്കിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.