ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഐപി.എൽ 2026-ന്റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

ഇന്ന് വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം പരിസരം ആർസിബി ആരാധകരാൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിന് ശേഷം മറ്റൊരു യുഗപ്പിറവിക്കായി ബെംഗളൂരു തയ്യാറെടുക്കുമ്പോൾ, തങ്ങളുടെ സ്വന്തം തട്ടകത്തിൽ വച്ച് അഭിമാന കപ്പ് തിരിച്ച് പിടിക്കാനാണ് ഗില്ലും സംഘവും ഇറങ്ങുന്നത്.