ഡാളസ്: ലോക ജനതയുടെ ആരാധകനായ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപിന്റെ നാമം അസുഖമുള്ള എരുമക്കു പേര് നൽകി സോഷ്യൽ മീഡിയായിൽ പ്രചാരണം നടത്തിയ ഫാമിന്റെ ഉടമക്കും, അതേ പേരു നൽകി വാങ്ങിയ ധാക്ക മൃഗശാല അധികൃതക്കും എതിരെ തക്കതായ നടപടികൾ കൈക്കൊള്ളണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ഒരു പ്രതിഷേധ സന്ദേശത്തിലൂടെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
ലോകത്തിലെ ജനത സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്ര തലവന്റെ പേര് ഒരു വിറ്റമിൻ വൈകല്യമുള്ള എരുമയോട് ഉപമിച്ചതും അതേ പേര് നൽകി സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്തിയതിലും പ്രവാസി മലയാളികളുടെ ഒരു പ്രതിനിധി എന്ന നിലയിൽ അങ്ങേയറ്റത്തെ പ്രതിക്ഷേധം ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയെ അറിയിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുടിയുടെ സ്റ്റൈലിനോട് സാമ്യമുള്ള സ്വർണ്ണനിറത്തിലുള്ള തലമുടിയാണ് ഈ അപൂർവ എരുമയ്ക്ക് “ട്രംപ്” എന്ന പേര് ലഭിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ അന്താരാഷ്ട്ര തലത്തിൽ ബഹുമാനപെട്ട അമേരിക്കൻ പ്രസിഡന്റിന്റെ പേര് കളങ്കപ്പെടുത്തിയതായി എബി തോമസ് അഭിപ്രായപ്പെട്ടു.
ധാക്കയ്ക്ക് സമീപമുള്ള കെരാണിഗഞ്ചിലെ കർഷകനായ സിയാവുദ്ദീൻ മൃദയുടെ ഫാമിലായിരുന്നു ഈ അപൂർവ എരുമ ഉണ്ടായിരുന്നത്. തന്റെ അനിയനാണ് രൂപസാദൃശ്യം കണ്ട് “ട്രംപ്” എന്ന് പേരിട്ടതെന്ന് ഫാം ഉടമ പറയുന്നു.
ഏകദേശം 700 കിലോഗ്രാം ഭാരമുള്ള എരുമയെ ബലിപെരുന്നാൾ കർമ്മങ്ങൾക്കായി നേരത്തെ വിറ്റിരുന്നു. എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ജനങ്ങളിൽ ഉണ്ടായ അസാധാരണ താൽപര്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് നേരിട്ട് ഇടപെട്ട് എരുമയെ ബലിനൽകുന്നതിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം നൽകി. തുടർന്ന് “ട്രംപ്” എന്ന എരുമയെ ധാക്ക ദേശീയ മൃഗശാല വാങ്ങി പരിചയിച്ച കൊണ്ടിരിക്കുന്നതായിട്ടണ് അറിവ്.
ബഹുമാനപെട്ട പ്രസിഡന്റിന്റെ പേര് നൽകി പൊതുജനങ്ങൾക്ക് മുൻപിൽ ഒരു എരുമയെ പ്രദര്ശിപ്പിക്കുന്നതിൽ ഉത്കണ്ഠ രേഖപെടുത്തുന്നു. .പ്രസിഡന്റിനെ പേര് സോഷ്യൽ മീഡിയയിൽ കൂടി അധിക്ഷേപിച്ചവർക്കു എതിരെ തക്കതായ നടപടികൾ കൈക്കൊള്ളണമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിനോട് അഭ്യർത്ഥിച്ചു.



