കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തീവ്രമായ കൂടിയാലോചനകളും ചര്‍ച്ചകളും തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് മന്ത്രിസഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ ഭരണനേതൃത്വത്തെ നിശ്ചയിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കിയത്.

ഭരണമാറ്റത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎല്‍പി) യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലായിരിക്കും ഈ യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടുത്ത നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.