നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരേയും വിപിൻ, ഷൈജു, അരുൺ എന്നീ പോലീസുകാർക്കെതിരേയുമാണ് നടപടി. എസ്ഐടി റിപ്പോർട്ടിന് പിന്നാലെയാണ് ഉത്തരവ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആ സമയത്ത് വൈറലാകുകയും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ആദ്യ മന്ത്രിസഭാ യോഗങ്ങളിൽ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഒരു എസ്.ഐ.ടി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.



