വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. മേപ്പാടിക്ക് സമീപമുള്ള കല്ലടിയിൽ വെച്ച് ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന ഇവരെ ആക്രമിച്ചത്. പുത്തുമല സ്വദേശിയായ ഷാജിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. ഭർത്താവ് ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെസി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്കായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വീണ്ടും കാട്ടാന ആക്രമണം; മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ ആന ആക്രമിച്ചു; വീട്ടമ്മ മരിച്ചു, ഭർത്താവിന് പരിക്ക്



