ദേശീയ തലസ്ഥാനമായ ഡൽഹിയിൽ താമസിക്കുന്ന ജനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സിഎൻജി (CNG) വില വീണ്ടും വർദ്ധിപ്പിച്ചു. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് വർദ്ധനവ് അനുസരിച്ച് ഡൽഹിയിൽ സിഎൻജി വില കിലോഗ്രാമിന് 2 രൂപയാണ് കൂട്ടിയത്.

ആഗോളതലത്തിൽ ഊർജ്ജ വിലയിലുണ്ടാകുന്ന നിരന്തരമായ വർദ്ധനവിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് രാജ്യത്ത് സിഎൻജി നിരക്കുകൾ ഉയർത്തുന്നത്. മെയ് 26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ ഡൽഹിയിൽ ഇപ്പോൾ ഒരു കിലോഗ്രാം സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു.