ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി, കാമുകൻ, യുവതിയുടെ സഹോദരി, മറ്റൊരു കൂട്ടാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മജ്ഹോല പ്രദേശത്താണ് സംഭവം നടന്നത്. ഇരയായ പവനെ ബന്ദിയാക്കി മൂന്നു മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പവൻ തന്റെ ഭാര്യ അഞ്ചലും (24) അവരുടെ അനന്തരവൻ അങ്കിത്തും (21) തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇത് രൂക്ഷമായ കുടുംബ കലഹങ്ങൾക്ക് കാരണമായതായി പോലീസ് പറഞ്ഞു. പവനും ആഞ്ചലും ആറു വർഷമായി വിവാഹിതരാണ്. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകളുമുണ്ട്.