കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരന്‍.
ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി.
ഒരു വര്‍ഷത്തോളം ശരീരത്തില്‍ സൂചിയുടെ ഭാഗവുമായി കഴിയുന്നതായി ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നല്‍കിയത്.
ഒരു വ!ര്‍ഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ തന്നെയാണ് താന്‍ ചികിത്സ തേടിയതെന്നും ചര്‍ദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിക്കാരി പറഞ്ഞു.
ഇടയ്ക്കിടെ വേദന വരുമായിരുന്നു. ആറ് ദിവസം മുമ്പ് വേദന കലശലായപ്പോള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. എക്‌സ്‌റേയില്‍ സൂചി ഉള്ളതായി കണ്ടെത്തിയെന്നും സൂചിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്നും ശരീരം അനങ്ങുമ്പോള്‍ ഇപ്പോള്‍ വലിയ വേദനയാണ്. ഉറങ്ങാന്‍ കഴിയുന്നില്ല. ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ്.
ആശുപത്രിയിലെ ചീട്ട് തന്റെ കൈവശം ഇല്ലയെന്നും പരാതികാരി വത്സല പറയുന്നു. എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



